അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്ന ആന ഇപ്പോള്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നതെന്നും അരിക്കൊമ്പന്‍റെ ആരോഗ്യ നില മോശമാണെന്നും സാബു ജേക്കബ് പറയുന്നു.
അതേസമയം തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടിയ പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ ടൗണിലിറങ്ങിയപ്പോൾ ബൈക്കിൽ നിന്നിറങ്ങി വിരണ്ടോടുന്നതിനിടെ താഴെവീണ് പരിക്കേൽക്കുകയായിരുന്നു. പുലർച്ചെ 7 മണിയോടെയാണ് അന്ത്യം. പാൽരാജ് സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here