സാബുമോൻ സംവിധായക കുപ്പായം അണിയുന്നു; പ്രധാന വേഷത്തിൽ പ്രയാഗ മാർട്ടിൻ

sabumon

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്നു. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു.

കോർട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.

sabumon

also read: മമ്മൂട്ടി ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ട്, സിനിമ എന്‍ജോയ് ചെയ്യുകയാണെന്ന് മനസിലാകും: സുഹാസിനി

ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ ‘കുമരേശൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തീയേറ്ററിൽ കയ്യടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News