അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് സച്ചിനും മകനും

ചരിത്രമായി ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് x കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ഇന്ന് മുംബൈക്കായി അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കറും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ഞായറാഴ്ച പുതുചരിത്രത്തിന്റെ ഭാഗമായത്. ഐപിഎല്ലില്‍ ഒരേ ടീമിനായി കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

റെക്കോര്‍ഡ് ബുക്കില്‍ അച്ഛനൊപ്പം സ്ഥാനം പങ്കിട്ടായിരുന്നു അര്‍ജുന്‍ ഞായറാഴ്ച അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ മുംബൈക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്യാനും അര്‍ജുന് സാധിച്ചു.

മകന്റെ ആദ്യ ഐപിഎല്‍ അരങ്ങേറ്റത്തിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസവും. വാങ്കഡെയില്‍ ഉണ്ടായിരുന്നു. സഹോദരി സാറയും അര്‍ജുന്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലെത്തി. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ജുന് ക്യാപ് നല്‍കിയത്. അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റുകളൊന്നും സ്വന്തമാക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് സാധിച്ചില്ല. 2 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ഒരു വൈഡ് ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News