‘തെന്‍ഡുല്‍ക്കര്‍ ഐ മിസ് യു’; സച്ചിന്‍, ടെന്‍ഡുല്‍ക്കറെ കണ്ടുമുട്ടി ; വൈറലായി വീഡിയോ

ആരാധകന് സര്‍പ്രൈസ് നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജഴ്സിയില്‍ ഐ മിസ് യു എന്നെഴുതിയ ആരാധകന് കണ്ട് വാഹനം നിര്‍ത്തി സച്ചിന്‍ അയാളോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്. വീഡിയോ സച്ചിന്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

തെന്‍ഡുല്‍ക്കര്‍ ഐ മിസ്സ് യു എന്നെഴുതിയ ജഴ്സിയണിഞ്ഞ് ഒരു ബൈക്ക് യാത്രികന്‍ മുന്നില്‍ പോകുന്നത് കണ്ട് സച്ചിന്‍ വാഹനം നിര്‍ത്തി സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

Also Read: 13 ലക്ഷം രൂപയുടെ കാറിന് തീയിട്ട് വാഹനഉടമ; അന്വേഷണം ആരംഭിച്ച് പൊലീസ്

സച്ചിന്‍, ടെന്‍ഡുല്‍ക്കറെ കണ്ടുമുട്ടിയെന്ന ക്യാപ്ഷനോടു കൂടിയാണ് സച്ചിന്‍ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്രയധികം തന്നെ സ്നേഹിക്കുന്നതു കാണുമ്പോള്‍ ഹൃദയം സന്തോഷം തോന്നുന്നു. പ്രതീക്ഷിക്കാത്ത ആളുകളില്‍ നിന്ന് വരുന്ന സ്‌നേഹം കാണുമ്പോള്‍ ജീവിതം വളരെ സവിശേഷമാകുന്നുവെന്നും സച്ചിന്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News