കൊച്ചിയെ ഇളക്കിമറിച്ച് സച്ചിൻ; ആവേശമായി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍

SACHIN

കൊച്ചിയെ ഇളക്കിമറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഫ്ലാഗ് ഓഫ്‌ ചെയ്യാൻ എത്തിയതായിരുന്നു താരം. 8,000 പേരാണ് മാരത്തണിൽ പങ്കെടുത്തത്‌.

പുലർച്ചെ 3:30ന് ആരംഭിച്ച മാരത്തൺ ക്രിക്കറ്റ് ഇതിഹാസവും ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ഇന്ത്യക്ക് ആവശ്യമെന്നും മാരത്തോണിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും നിരവധി അമ്മമാർ പങ്കെടുത്തതും സന്തോഷം നൽകുന്നെന്നും സച്ചിൻ പറഞ്ഞു.

സച്ചിനെ കണ്ട സന്തോഷവും ആവേശവുമായിരുന്നു മത്സരാർത്ഥികൾക്ക്  മുന്‍ വര്‍ഷങ്ങളെ പോലെ മൂന്ന് വിഭാഗങ്ങളിലായാണ് ഇത്തവണും മത്സരങ്ങൾ സംഘടിപ്പിച്ചത്‌. 42.2 കി.മീ ഫുള്‍ മാരത്തണിൽ ഏകദേശം 600 പേര്‍ പങ്കെടുത്തു. 21.1 കി.മീ ഹാഫ് മാരത്തൺ 5 കി.മി ഫണ്‍ റണ്ണും നടന്നു. സച്ചിന് പുറമേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി, ഹൈബി ഈഡൻ എംപി,മന്ത്രി പി.രാജീവ് എന്നിവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News