രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ സച്ചിൻ ബേബിയ്ക്ക് സെഞ്ചുറി

രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ മികച്ച സ്‌കോറുമായി കേരളം. അസമിനെതിരായ മത്സരത്തിലാണ് ഈ വിജയം. സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് ഏറ്റവും പ്രധാന ആകർഷകം. 148 പന്തിൽ 131 റണ്ണടിച്ച സച്ചിൻ 16 ഫോറും അഞ്ച്‌ സിക്‌സറുമടിച്ചു. 419 റണ്ണാണ് നാല്‌ മുൻനിര ബാറ്റർമാരുടെ മികവിൽ കേരളം ഒന്നാംഇന്നിങ്സിൽ നേടിയത്. രണ്ടാംദിവസം കളി നിർത്തുമ്പോൾ അസം അഞ്ച്‌ ഓവറിൽ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തിൽ 14 റണ്ണുമായി ആശങ്കയിലാണ്‌.

ALSO READ: വനിതാ വോളിബോളിൽ കോട്ടയം എംജി സർവകലാശാല ജേതാക്കൾ

ഓപ്പണർമാരായ രോഹൻ കുന്നുമ്മലും 83 റണ്ണും കൃഷ്‌ണപ്രസാദും 80 റണ്ണും മികച്ച അടിത്തറയാണിട്ടാണ് മടങ്ങിയത്. രോഹൻ പ്രേം 50 റണ്ണെടുത്തു. 19 റണ്ണെടുത്ത് വിഷ്‌ണു വിനോദും 18 റണ്ണെടുത്ത് ശ്രേയസ്സ്‌ ഗോപാലും കേരളത്തിന് വേണ്ടി പോരാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News