മാധ്യമങ്ങള്‍ കേരളത്തിലെ നേട്ടങ്ങളെയെല്ലാം ഇകഴ്ത്തി കാട്ടുകയാണെന്ന് സച്ചിന്‍ദേവ് എംഎല്‍എ. ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നും മാത്യു കുഴല്‍നാടന്‍ രക്തസാക്ഷികളെ അവഹേളിച്ചുവെന്നും സച്ചിന്‍ദേവ് പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷികള്‍ തങ്ങളുടെ ഹൃദയവികാരമാണ്. കൂത്തുപറമ്പ് സമരത്തിന് നേരെ വെടിവെച്ചത് ഒരു പ്രകോപനവും ഇല്ലാതെയാണ്. ഇത് ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരത്തില്‍ ഉന്നയിച്ച മുദ്രാവാക്യം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി. 2016 പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അത് മറച്ചു വെച്ചാണ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു.
Also Read : ഇത് ചരിത്രത്തില്‍ ആദ്യം ! ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ
അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മാത്യു കുഴല്‍നാടന്‍ നടത്തിയതെന്ന് കെ വി സുമേഷ് എം എല്‍ എയും പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയും നടത്തിയ സമരമായിരുന്നു അത്. ആ സമരം അടിച്ചമര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധമാണ് കൂത്തുപറമ്പില്‍ ഉണ്ടായതെന്നും സുമേഷ് എംഎല്‍എ പറഞ്ഞു.ആ നിലപാടില്‍ ഇന്നും ഡിവൈഎഫ്‌ഐ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂത്തുപറമ്പ് സമരം എന്തിനുവേണ്ടിയായിരുന്നുവെന്നും കൂത്തുപറമ്പ് രക്തസാക്ഷിത്വം സിപിഎം ആഘോഷിച്ചു എന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here