‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം’; വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിനും ആര്യയും

വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. ഫേസ്ബുക്കിലൂടെ ഇരുവരും കുറിപ്പ് പങ്കുവെച്ചു. ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികള്‍ പങ്കുവെച്ചാണ് ആര്യ സച്ചിന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്.

Also read- ‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സാറാമ്മേ…പ്രണയമെന്നാല്‍ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകള്‍ ചേര്‍ത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേര്‍പ്പാടാണെന്നാണ് ഞാന്‍ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീര്‍’, ആര്യ കുറിച്ചു. ആര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സച്ചിനും രംഗത്തെത്തി.

also read- ‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ആര്യയും സച്ചിനും വിവാഹിതരായത്. ലളിതമായിരുന്നു ചടങ്ങുകള്‍. അടുത്തിടെ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News