ആദ്യ കണ്‍മണി പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് സച്ചിന്‍ദേവ് എംഎല്‍എ. ഇന്ന് രാവിലെയാണ് തിരുവനന്തപുരം മേയര്‍ കൂടിയായ ആര്യ രാജേന്ദ്രന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘ഞങ്ങള്‍ക്ക് മോള് പിറന്നു, സന്തോഷം’ എന്ന ക്യാപ്ഷനോട് കൂടിയാണ് സച്ചിന്‍ ദേവ് എംഎല്‍എ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് സച്ചിനും ആര്യയ്ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
Also read- സച്ചിൻദേവ് എംഎൽഎയ്‌ക്കും മേയർ ആര്യയ്‌ക്കും പെൺകുഞ്ഞ് പിറന്നു
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. രാജ്യത്തൈ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് ആര്യ രാജേന്ദ്രന്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു സച്ചിന്റേയും ആര്യയുടേയും വിവാഹം. ബാലസംഘം മുതലുള്ള പരിചയം പിന്നീട് സൗഹൃദത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
Also read- അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here