നിരവധി സതീശൻ കഞ്ഞിക്കുഴിമാരാൽ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതിൽ ആർക്കാണ് സംശയം: സച്ചിൻ ദേവ് എംഎൽഎ

തിരുവനന്തപുരത്ത് നെയ്യാറിൽ നടന്ന കെഎസ്‌യുവിന്റെ ക്യാമ്പ് സംഘർഷത്തെ വിമർശിച്ച് സച്ചിൻ ദേവ് എം എൽ എ. കെഎസ്‌യുവിന്റെ ക്യാമ്പ് ശ്രദ്ധേയമായിരുന്നു എന്നത് വാർത്താമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞുവെന്നും പൊട്ടി തകർന്ന ജനൽ ചില്ലുകളുടെ കഷണങ്ങൾക്കിടയിൽ രക്തത്തുള്ളികൾ പടരുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല എന്നും സച്ചിൻ ദേവ് എം എൽ എ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു

കെഎസ്‌യുവിന്റെ പൂർവ്വകാല ചരിത്രത്തിൽ ഇതുപോലുള്ള എത്രയധികം സംഭവങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നൈനാ സാഹ്നി എന്ന എൻ.എസ്.യു.ഐ നേതാവിനെ കുറിച്ച് പ്രസംഗിച്ചതിന്റെ ഓർമ്മകൾ ഈ സംഭവം നടന്ന പശ്ചാത്തലത്തിൽ ഓർമ്മ വരുന്നതായും സച്ചിൻ ദേവ് എം എൽ എ പറഞ്ഞു.

കെ.എസ്‌.യു പ്രസ്ഥാനത്തെക്കുറിച്ച് ഏറ്റവും എളുപ്പത്തിൽ വിവരിക്കണമെങ്കിൽ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഉദ്ധരിക്കുന്നതാവും എളുപ്പം എന്നും സച്ചിൻ ദേവ് വ്യക്തമാക്കി.അങ്ങനെ നിരവധി സതീശൻ കഞ്ഞിക്കുഴിമാരാൽ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതിൽ ആർക്കാണ് സംശയം എന്നും സച്ചിൻ ദേവ് എം എൽ എ ചോദിച്ചു.

അതേസമയം എസ്എഫ്ഐ ഇപ്പോൾ അധ്യയനവർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്യാമ്പയിനുകളിൽ മുഴുകിയിരിക്കുകയാണ്.രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കാനുള്ള തിരക്കിൽ ഓരോ സ്കൂളിലും സജീവസാന്നിധ്യമായി എസ്എഫ്ഐയുണ്ട് എന്നും സച്ചിൻ ദേവ് എം എൽ എ വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങളിലും നാടിനെ സേവിക്കാനുള്ള സന്നദ്ധ വിദ്യാർഥി വളണ്ടിയർമാരെയും എസ്എഫ്ഐ രംഗത്തിറക്കിയിട്ടുണ്ട് സച്ചിൻ ദേവ് എം എൽ എ പറഞ്ഞു.

ALSO READ: നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

സച്ചിൻ ദേവ് എം എൽ എയുടെ പോസ്റ്റ്

തിരുവനന്തപുരത്ത് നെയ്യാറിൽ നടന്ന കെഎസ്‌യുവിന്റെ ക്യാമ്പ് ശ്രദ്ധേയമായിരുന്നു എന്നത് വാർത്താമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. പൊട്ടി തകർന്ന ജനൽ ചില്ലുകളുടെ കഷണങ്ങൾക്കിടയിൽ രക്തത്തുള്ളികൾ പടരുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. കെ.എസ്‌.യുവിന്റെ പൂർവ്വകാല ചരിത്രത്തിൽ ഇതുപോലുള്ള എത്രയധികം സംഭവങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നൈനാ സാഹ്നി എന്ന എൻ.എസ്.യു.ഐ നേതാവിനെ കുറിച്ച് പ്രസംഗിച്ചതിന്റെ ഓർമ്മകൾ ഈ സംഭവം നടന്ന പശ്ചാത്തലത്തിൽ ഓർമ്മ വരുന്നുണ്ട്.
കെ.എസ്‌.യു അങ്ങനെയാണ്… ആ പ്രസ്ഥാനത്തെക്കുറിച്ച് ഏറ്റവും എളുപ്പത്തിൽ വിവരിക്കണമെങ്കിൽ മലയാളത്തിലെ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഉദ്ധരിക്കുന്നതാവും എളുപ്പം..
അങ്ങനെ നിരവധി സതീശൻ കഞ്ഞിക്കുഴിമാരാൽ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതിൽ ആർക്കാണ് സംശയം. ഈ അവസരത്തിൽ ആയിരുന്നു സൗഹൃദ സംഭാഷണത്തിനായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ ഫോണിൽ വിളിച്ചത്. കെഎസ്‌യുവിന്റെ തമ്മിലടിയേയും ബഹളത്തെയുമെല്ലാം വർഷങ്ങളായി തുടർന്നുപോരുന്ന അവരുടെ സ്ഥിരം കലാപരിപാടികൾ പോലെയാണ് എല്ലാവരും കാണുന്നതെന്ന് സംസാരത്തിനിടയിൽ ഞങ്ങളും പങ്കുവെച്ചു. എസ്എഫ്ഐ ഇപ്പോൾ അധ്യയനവർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്യാമ്പയിനുകളിൽ മുഴുകിയിരിക്കുകയാണ്.
രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കാനുള്ള തിരക്കിൽ ഓരോ സ്കൂളിലും സജീവസാന്നിധ്യമായി എസ്എഫ്ഐയുണ്ട്.
വിദ്യാർത്ഥികൾക്കായി ശുചിയുള്ള ക്ലാസ്മുറികൾ,
വൃത്തിയുള്ള ബെഞ്ചുകൾ,ഡസ്ക്കുകൾ,കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണർ , ടാങ്കുകൾ എന്നിവ സ്‌കൂൾ തുറക്കുന്നതിനു മുമ്പേ തന്നെ വൃത്തിയാക്കി സ്കൂളിലേക്ക് കടന്നുവരുന്ന കുട്ടികൾക്ക് മികവുറ്റ വിദ്യാഭ്യാസത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് എസ്. എഫ്. ഐ.
പ്രതികൂല കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങളിലും നാടിനെ സേവിക്കാനുള്ള സന്നദ്ധ വിദ്യാർഥി വളണ്ടിയർമാരെയും എസ്എഫ്ഐ രംഗത്തിറക്കിയിട്ടുണ്ട്.
ബിഗ് സല്യൂട്ട് എസ്എഫ്ഐ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News