ദുരന്തമുഖത്ത് എംഎല്‍എ ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തിട്ടില്ല; സച്ചിന്‍ദേവിന്‍റേതെന്ന് പ്രചരിക്കുന്ന പോസ്റ്റ് വ്യാജം

അങ്കോളയിലെ ദുരന്തമുഖത്ത് നിന്ന് ചിരിച്ചുകൊണ്ട് കെഎം സച്ചിന്‍ ദേവ് എം എൽ എ യുടേതെന്ന് പ്രചരിക്കുന്ന സെൽവി വ്യാജം. നിരവധി വിമർശനങ്ങളാണ് പോസ്റ്റിന് താഴെ എം എൽ എ യ്ക്കെതിരെ ഉയർന്ന് വന്നത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Also read:പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു; 548 കോടി രൂപ കൈമാറി

കഴിഞ്ഞ ദിവസം എംഎൽഎ മാരായ കെ എം സച്ചിൻദേവും ലിന്റോ ജോസഫും ദുരന്ത മുഖം വിലയിരുത്തുന്നതിനായി അങ്കോളയിൽ എത്തിയിരുന്നു. അര്‍ജുനായുള്ള തിരച്ചില്‍ തുടരുമെന്നും ലോറി നാളെ പുറത്തെടുക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. മണ്ണ് നീക്കം ചെയ്യാന്‍ നേരത്തേ ഹിറ്റാച്ചികള്‍ കൊണ്ടുവന്നിരുന്നു. അതോടൊപ്പം ബൂം ലെങ്ത് ക്രെയിനും വലിയ സഹായകമായി മാറി. അതുപയോഗപ്പെടുത്തിയാണ് പുഴയുടെ അടിയില്‍ മണ്ണ് മൂടി കിടക്കുന്ന വാഹനത്തിനെ തിരിച്ചറിയാന്‍ സാധിച്ചത്. ഇന്ന് പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയായിരുന്നു. ആ മഴയുടെ പശ്ചാത്തലത്തില്‍ പുഴയില്‍ നന്നായി നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. നേവിയുമായി ബന്ധപ്പെട്ടവര്‍ക്കും, സ്‌കൂബാ ഡൈവിംങ് ഉള്‍പ്പെടയുള്ളവരെ ഉപയോഗിക്കുന്നതിന് പരിമിതികളും ഉണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News