അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സച്ചിൽ പൈലറ്റ്. അഴിമതി അന്വേഷിക്കുന്നതിൽ ഗെഹ്ലോട് സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. ഇതോടെ രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറി കൂടുതൽ രൂക്ഷമായി.
അഴിമതിക്കെതിരെ ഗെഹ്ലോട് സർക്കാർ സ്വീകരിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനത്തിനെതിരെയുള്ള ഉപവാസ സമരത്തിനിടെയായിരുന്നു സച്ചിൽ പൈലറ്റിന്റെ വിമർശനം. തുടർന്ന് ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിന് മറുപടി നല്‍കിയത്. ഹൈക്കമാന്‍ഡും ഗെഹ്ലോട്ടിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറയുന്ന പോസ്റ്റ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടു.
ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പുകളെ വകവെയ്ക്കാതെയാണ് സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തുന്നത്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല. വസുന്ധര രാജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികൾ ഗെഹ്ലോട് എണ്ണിപ്പറയുന്ന വീഡിയോകൾ ചൂണ്ടിക്കാട്ടി, എന്തുകൊണ്ട് ഗെഹ്ലോട് ഇവയിൽ നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണ് പൈലറ്റ് മുൻപോട്ട് വെക്കുന്നത്. തെളിവുകൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതെന്ത് എന്ന് ചോദിച്ച പൈലറ്റ് കോൺഗ്രസ് എന്തെങ്കിലും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞ് ഗെഹ്‌ലോട്ടിനെ കുറ്റപ്പടുത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here