സച്ചിന്‍ പൈലറ്റിന്റെ ജന്‍സംഘര്‍ഷ് പദയാത്രക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ അഴിമതിക്കെതിരെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് പദയാത്രയ്ക്ക് ഇന്ന് തുടക്കം. അജ്മീറില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര അഞ്ച് ദിവസം നീളം. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതലോടെയാണ് നിങ്ങുന്നത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റേയും സച്ചിന്‍ പൈലറ്റിന്റേയും പരസ്യ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ചില്ലറ തലവേദയല്ല നല്‍കുന്നത്. ഇതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം ഗുരുതരമാകാതെ പരിഹരിക്കാനുള്ള നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനകള്‍ പ്രകോപനപരമായിരുന്നെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. സച്ചിന്‍ പൈലറ്റിനെതിരേയും മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സച്ചിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും പരസ്യമായി സച്ചിന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചെന്നുമാണ് നേതാക്കളുടെ അഭിപ്രായം.

കഴിഞ്ഞ കുറേ നാളുകളായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി പോര് രൂക്ഷമാണ്. അടുത്തിടെ അശോക് ഗെഹ്‌ലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഗെഹ്‌ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ലെന്നും വസുന്ധര രാജെ സിന്ധ്യയാണെന്നുമായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സച്ചിന്‍ പൈലറ്റ് പദയാത്ര നടത്തുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News