‘ഉന്നയിച്ച വിഷയങ്ങളിൽ നിന്നും പിന്നോട്ടില്ല’; ഗെഹ്ലോട്ടിനെതിരെ നിലപാട് മയപ്പെടുത്താതെ സച്ചിൻ പൈലറ്റ്

അശോക് ഗഹ്ലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റിന്റെ പരോക്ഷവിമർശനം. അഴിമതിയോട് സന്ധിയില്ലാ സമരം ചെയ്യുമെന്ന് പൈലറ്റ് പിതാവിൻറെ ഓർമ്മദിനത്തിൽ പറഞ്ഞു. സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സർക്കാരിനെ കടന്നാക്രമിച്ചുള്ള പൈലറ്റിന്റെ ആരോപണങ്ങൾ.

ALSO READ: ‘ഐക്യം തകർത്തത് തങ്ങളല്ല, അവരാണ്’; ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ

നേരത്തെ ഗഹ്ലോട്ട് സർക്കാർ അഴിമതിക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന ഗുരുതരമായ ആരോപണം സച്ചിൻ പൈലറ്റ് ഉന്നയിച്ചിരുന്നു. അന്നുന്നയിച്ച വിഷയങ്ങളിൽ നിന്നും പിന്നോട്ടില്ല. രാജസ്ഥാനിൽ അഴിമതി തുടച്ചും നീക്കും വരെ പോരാടുമെന്നും യുവജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും ദൗസയിൽ നടന്ന റാലിയിൽ സച്ചിൻ പൈലറ്റ് പറഞ്ഞു. പിതാവ് രാജേഷ്‌ പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരവേയാണ് തന്റെ നിലപാടുകളിൽ നിന്ന് താൻ പിന്നോട്ടില്ല എന്ന് സച്ചിൻ വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: ഹൈക്കമാൻഡ് എന്ന് പറയുന്നത് താരിഖ് അൻവർ അല്ല, പാർട്ടിയിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു; എം എം ഹസ്സൻ

ജനങ്ങളുടെ പിന്തുണ മാത്രം മതി തനിക്ക് മുമ്പോട്ട് പോകാൻ എന്നും സച്ചിൻ പറഞ്ഞു. മുൻ വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കണം, രാജസ്ഥാൻ പി.സി.സി പുന:സംഘടിപ്പിക്കണം തുടങ്ങിയ സച്ചിൻ പൈലറ്റിന്റെ ആവശ്യങ്ങളിൽ പരിഹാരം കാണുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി നിലവിൽ സച്ചിൻ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. സച്ചിൻ പൈലറ്റുമായുള്ള തർക്കം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ
തെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗഹ്ലോട്ട് അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ്. കഴിഞ്ഞമാസം കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ ഇരുവരെയും അനുനയിപ്പിക്കുവാനുള്ള ചർച്ചകൾ നടന്നുവെങ്കിലും അത് ഫലം കണ്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് സച്ചിൻറെ ആരോപണങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News