മൃദുഹിന്ദുത്വ പ്രസ്താവനയുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അയോധ്യ രാമക്ഷേത്രത്തെ പിന്തുണച്ചാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്.
രാമക്ഷേത്രത്തെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും സ്വാഗതം ചെയ്യുന്നുവെന്നും സച്ചിന്‍ പൈലറ്റ് കൈരളി ന്യൂസിനോട് പറഞ്ഞു. രാമക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞതാണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
READ ALSO:‘നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കികളായി കുറച്ചുപേർ ഉണ്ടാകും’;ഇ പി ജയരാജൻ
കഴിഞ്ഞ ദിവസം പി ചിദംബരം രാമക്ഷേത്രത്തെ പിന്തുണച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് സച്ചിന്‍ പൈലറ്റും നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ആരെന്നത് അധികാരത്തില്‍ വന്ന ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
READ ALSO:കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here