സച്ചിൽ പൈലറ്റ് – അശോക് ഗെഹ്ലോത് യുദ്ധം കടുക്കുന്നു, സച്ചിൽ പൈലറ്റിന്റെ ഉപവാസസമരം ഇന്ന്

കോൺഗ്രസ് നേതൃത്വത്തെയും രാജസ്ഥാൻ സർക്കാരിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് സച്ചിൻ പൈലറ്റിൻ്റെ ഏകദിന ഉപവാസം ഇന്ന്. ബിജെപി സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നൽകിയ പരാതികളിൽ ഗെഹ്ലോത് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഉപവാസ സമരം നടത്തുക.

സച്ചിൻ പൈലറ്റിനെ ഈ നടപടിക്കെതിരെ ഹൈക്കമാൻഡ് അടക്കം അതൃപ്തി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെത്തന്നെ ഇത്തരമൊരു സമരം നടത്തുന്നത് പാർട്ടിക്ക് ദോഷകരമാകും എന്ന് വിലയിരുത്തലാണ് ഹൈക്കമാൻഡ്. പാർട്ടിയുടെ സർക്കാരിനെ മുൾമുനയിൽ നിർത്തികൊണ്ടുള്ള സച്ചിൻ പൈലറ്റിന്റെ ഈ ഉപവാസം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് ഗെഹ്ലോത് പക്ഷം ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യം വെക്കുന്ന സച്ചിൻ പൈലറ്റിന് ഈ ഉപവാസസമരം ഒരു കച്ചിത്തുരുമ്പാകുമെന്ന വിലയിരുത്തലുകളിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ഗെഹ്ലോത്തിനെതിരെ വലിയ ആക്രമണമാണ് സച്ചിൽ പൈലറ്റ് അഴിച്ചുവിടുന്നത്. വസുന്ധര രാജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികൾ ഗെഹ്ലോത് എണ്ണിപ്പറയുന്ന വീഡിയോകൾ ചൂണ്ടിക്കാട്ടി, എന്തുകൊണ്ട് ഗെഹ്ലോത് ഇവയിൽ നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണ് പൈലറ്റ് മുൻപോട്ട് വെക്കുന്നത്. തെളിവുകൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതെന്ത് എന്ന് ചോദിച്ച പൈലറ്റ് കോൺഗ്രസ് എന്തെങ്കിലും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞ് ഗെഹ്ലോതിനെ പരോക്ഷമായി കുറ്റപ്പടുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News