അനുവാദമില്ലാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചു; പൊലീസില്‍ പരാതി നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കി ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അനുവാദമില്ലാതെ നിരവധി പേര്‍ തന്റെ വ്യക്തിത്വം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ പരാതിയുമായി മുംബൈ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വെസ്റ്റ് റീജ്യന്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സച്ചിന്‍ പരാതിയുമായി സമീപിച്ചത്. ഒരു മരുന്നു കമ്പനി ഓണ്‍ലൈന്‍ പരസ്യത്തില്‍ തന്റെ വ്യക്തിത്വം ഉപയോഗിച്ചതായി കണ്ടെത്തിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മരുന്നുകച്ചവടത്തിന് സച്ചിന്റെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ വെബ്‌സൈറ്റ് ഉണ്ടാക്കി. ഈ പരസ്യങ്ങളില്‍ സച്ചിന്റെ ചിത്രം ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

പേരോ, ചിത്രമോ ഉപയോഗിക്കാന്‍ മരുന്നു കമ്പനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഐപിസി സെക്ഷന്‍ 420, 465, 500 വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News