‘യഥാര്‍ത്ഥ ഹീറോയാണ് അമീറ്’, കൂടിക്കാഴ്ച ഏറെ സന്തോഷകരമെന്ന് സച്ചിന്‍; വൈറലായി വീഡിയോ

ക്രിക്കറ്റിനെ ഹൃദയം കൊണ്ട് സ്‌നേഹിച്ച കശ്മീരുകാരനാണ് അമീര്‍ ഹുസൈന്‍. 34കാരനായ ഈ ഭിന്നശേഷിക്കാരനെ നേരില്‍ കാണാനെത്തിയിരി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍.ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ വൈറല്‍ താരമായ കശ്മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആമിര്‍ ഹുസൈന്‍ ലോണിനെ നേരില്‍ കണ്ട സച്ചിന്‍ അമീറിനൊപ്പം ക്രിക്കറ്റ് വിശേഷങ്ങള്‍ പങ്കുവച്ചു.

‘യഥാര്‍ത്ഥ ഹീറോയായ അമീറിന്, പ്രചോദിപ്പിക്കുന്നത് തുടരൂ. താങ്കളുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നു,’ സച്ചിന്‍ എക്‌സില്‍ കുറിച്ചു. കയ്യൊപ്പ് പതിച്ച ക്രിക്കറ്റ് ബാറ്റും സമ്മാനമായി സച്ചിന്‍ നല്‍കി.

Also Read: മുംബൈയിൽ മലയാള ചലച്ചിത്രോത്സവം !!

ജമ്മു കശ്മീരിലെ ബിജ്ബെഹാരയിലെ വാഘമ ഗ്രാമത്തിലാണ് അമീര്‍ ഹുസൈന്‍ ലോണെയും കുടുംബവും താമസിക്കുന്നത്. എട്ട് വയസ്സുള്ളപ്പോള്‍ പിതാവിന്റെ മില്ലില്‍ വച്ചുണ്ടായ അപകടത്തിലാണ് അമീറിന് രണ്ട് കൈകളും നഷ്ടപ്പെട്ടത്. ദുരന്തത്തിന് മുന്നില്‍ പകച്ച് നില്‍ക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന യുവാവിന്റെ വീഡിയോ ആരുടേയും ഹൃദയം തൊടുന്നതായിരുന്നു. സച്ചിനും ആമിറുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News