‘കണ്ടിരിക്കാനും രസകരം’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍, വീഡിയോ

ഒരു കൊച്ചു മിടുക്കി ബൗളിംഗ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. ബൗളിംഗ് ആക്ഷനിലൂടെ ആരാധകരെ കയ്യിലെടുത്ത താരമായിരുന്ന സഹീര്‍ ഖാനോട് സാമ്യമുള്ള രീതിയിലാണ് പെൺകുട്ടി ബൗളിംഗ് ചെയ്യുന്നത്. സച്ചിൻ സഹീര്‍ ഖാനെ ടാഗ് ചെയ്താണ് എക്‌സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീര്‍ ഖാന്‍ മറുപടിയും നല്‍കി.

Also read: പാ‍ഴ്സലില്‍ മൃതദേഹം; കിട്ടിയ സ്ത്രീക്ക് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ആഘാതവും

സഹീര്‍ ഖാന് സമാനമായ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന കുട്ടിതാരം രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള സുശീല മീണ എന്ന പെണ്‍കുട്ടിയാണ്. സ്‌കൂള്‍ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് കുട്ടി തരാം പന്തെറിയുന്നത്.

”സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷന്‍ താങ്കളുടെ ബോളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?’ സഹീര്‍ ഖാനെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു.

”താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷന്‍ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു’. സഹീര്‍ ഖാന്‍ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News