ദ്രാവിഡിന് പിറന്നാളാശംസകൾ ടെണ്ടുൽക്കർ

ഗോഡ് ഓഫ് ക്രിക്കറ്റ് സച്ചിൻ ടെണ്ടുൽക്കർ തന്റെ ടീം അംഗവും കൂട്ടുകാരനുമായ രാഹുൽ ദ്രാവിഡിന് പിറന്നാളാശംസകൾ അറിയിച്ചു.

“എന്റെ സഹതാരവും സുഹൃത്തുമായ രാഹുൽ ദ്രാവിഡിന് ജന്മദിനാശംസകൾ. നിങ്ങൾക്ക് മികച്ച ആരോഗ്യവും സന്തോഷവും നേരുന്നു. ഈ വർഷം ഒരുപാട് സന്തോഷവും വിജയവും നൽകട്ടെ.” എന്നാണ് സച്ചിൻ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

ALSO READ: ചെൽസിക്ക്‌ ഞെട്ടിക്കുന്ന തോൽവി; വമ്പന്മാരെ അട്ടിമറിച്ച്‌ മിഡിൽസ്‌ബർഗ്‌

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിലായ രാഹുൽ ദ്രാവിഡിന്റെ അമ്പത്തി ഒന്നാം പിറന്നാളാണ് ജനുവരി പതിനൊന്നിന്. നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ ദ്രാവിഡിന് ആശംസകൾ അറിയിക്കുന്നത്.

ALSO READ: റിലീസിന് മുൻപേ കോടികൾ കൊയ്ത് മഹേഷ് ബാബു ചിത്രം; കാത്തിരുന്ന് ടോളിവുഡ്

ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിക്കുന്നു. സീനിയർ പുരുഷ ദേശീയ ടീമിലേക്ക് നിയമിക്കുന്നതിന് മുൻപ് ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ക്രിക്കറ്റ് തലവനും ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്നു. 2023ലെ ക്രിക്കറ്റ് ലോക കപ്പ് മത്സരത്തിൽ മികച്ച പ്രകടനമാണ് ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യൻ തീം കാഴ്ചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News