മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍; ‘അകായ്’ സന്തോഷം നിറയ്ക്കട്ടെ; കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസ: സച്ചിന്‍

ഫെബ്രുവരി 15നാണ് വിരാട് കൊഹ്ലി-അനുഷ്‌ക ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി വിരാട് കൊഹ്ലി ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആശംസകള്‍ അറിയിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

എക്സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍, അകായുടെ വരവില്‍ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങള്‍, പേര് പോലെ അവന്‍ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓര്‍മ്മകകളും. ലോകത്തിലേക്ക് സ്വാഗതം- സച്ചിന്‍ കുറിച്ചു.

Also Read:  കളിക്കളത്തില്‍ ‘പന്ത്’ എത്തുമ്പോള്‍

‘അകായ്’ എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാര്‍ത്ത സാമൂഹ്യ മാധ്യമത്തലൂടെയാണ് ഇരുവരും പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

‘സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഞങ്ങളുടെ ആണ്‍കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഫെബ്രുവരി 15ന് വാമികക്ക് ഒരു അനിയന്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’-വിരാട് കൊഹ്ലി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here