യുവ അത്‌ലറ്റുകൾക്കും കായിക പ്രേമികൾക്കും ആവേശമാകാൻ സച്ചിൻ ടെക്‌സാസിലേക്ക്

SACHIN

യുവ അത്‌ലറ്റുകൾക്കും കായിക പ്രേമികൾക്കും ആവേശം പകരാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ടെക്സാസിലേക്ക് എത്തുന്നു. നാഷണൽ ക്രിക്കറ്റ് ലീഗ് ഫൈനൽസിനോട് അനുബന്ധിച്ച് സച്ചിൻ ഒരു ക്രിക്കറ്റ് ക്ലിനിക് ഇവിടെ സംഘടിപ്പിക്കും.

ALSO READ; ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലാണ് പരിപാടി നടക്കുക. കുട്ടി ക്രിക്കറ്റമാർക്കടക്കം ഇത് വലിയ പ്രചോദനം ആകുമെന്നതിൽ സംശയം വേണ്ട. ഇവിടെ നടക്കുന്ന ഒരു ഫുട്ബോൾ മത്സരത്തിൽ അതിഥിയായും സച്ചിൻ എത്തുന്നുണ്ട്.ക്രിക്കറ്റ് എനിക്ക് വളരെയധികം അനുഭവങ്ങൾ നൽകിയെന്നും, ഇപ്പോൾ അനുഭവങ്ങൾ തിരികെ നൽകാനുള്ള തന്റെ ഊഴമാണെന്നും സച്ചിൻ പ്രതികരിച്ചു. ടെക്സാസിലെ യുവ താരങ്ങളെ കണ്ടുമുട്ടുന്നതിൽ ഏറെ ആകാംക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; സ്പാം കോളുകൾകൊണ്ട് പൊറുതി മുട്ടിയോ? എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ…

സച്ചിന്റെ വരവ് പ്രതീക്ഷകളും സ്വപ്നങ്ങളും പ്രചോദിപ്പിക്കുന്നതാണ് എന്നും അദ്ദേഹത്തിന്റെ പരിശീലനം കുട്ടികൾക്ക് ഏറെ സഹായകമാകുമെന്നും എൻസിഎൽ ചെയർമാൻ അരുൺ അഗർവാൾ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News