എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും പറയാന്‍ പറ്റില്ല; സാധിക വേണുഗോപാൽ

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധനേടിയ നടിയാണ് സാധിക വേണുഗോപാൽ. തുറന്നു പറച്ചിലുകൾ കൊണ്ട് പലപ്പോഴും സാധികക്ക് നേരെ വിമർശനങ്ങളും ഉയരാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സാധിക. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ലെന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം; മുഖ്യമന്ത്രി

എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ, എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങള്‍ രണ്ടു പേരും മൂവ് ഓണ്‍ ആയി. അദ്ദേഹത്തിനൊരു ജീവിതമുണ്ട്. വിവാഹ മോചനത്തിന് ഒരിക്കലും എന്റെ കരിയര്‍ തടസ്സമല്ലായിരുന്നു. സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിനൊന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഇന്റസ്ട്രി വിടുക എന്നത് എന്റെ തീരുമാനമായിരുന്നു എന്നും സാധിക പറഞ്ഞു.

ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം, ഒന്നുകില്‍ സിനിമ, അല്ലെങ്കില്‍ വിവാഹം .കുടുംബവും കുട്ടികളുമൊക്കെയായി കുടുംബമായി ജീവിക്കാനായിരുന്നു എനിക്കാഗ്രഹം. അതുകൊണ്ട് തന്നെ വിവാഹത്തോടെ ഞാന്‍ ഇന്റസ്ട്രി വിട്ടു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്. ഒരു ബന്ധം അവസാനിച്ചു പോകാന്‍ ആരും ആഗ്രഹിക്കില്ല. അത് സംഭവിച്ചു പോകുന്നതാണ്. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പക്ഷെ അതല്ല ശരി എന്ന് തോന്നിയപ്പോഴാണ് താൻ വേര്‍പിരിഞ്ഞത് എന്നാണ് സാധിക പറഞ്ഞത്.

ALSO READ:ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News