സാധന സക്‌സേന നായര്‍; ആര്‍മിയുടെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിത

ഇന്ത്യന്‍ ആര്‍മിയുടെ ഡയറക്ടര്‍ ജനല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിതയായി സാധന സക്‌സേന നായര്‍. മുമ്പ് ആംഡ്് ഫോഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ ഹോസ്പിറ്റല്‍ സര്‍വീസസ് പദവിയില്‍ നിയമിതയായ ആദ്യ വനിത ഉദ്യോഗസ്ഥയും സാധന സക്‌സേനയാണ്.

പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്നും മികച്ച അക്കാദമിക്ക് റെക്കോര്‍ഡ് നേടിയാണ് സാധന സക്‌സേന 1985 ഡിസംബറില്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിന്റെ ഭാഗമായത്.

ALSO READ: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ; 36 പേരെ കാണാതായി, രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുമ്പ് നാവികസേനയിലും വ്യോമസേനയിലും ത്രി സ്റ്റാര്‍ വനിതാ ഡോക്ടര്‍മാര്‍ ഇതേ പദവിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫാമിലി മെഡിസിനില്‍ ബിരുദാനന്തര ബിരുദം, മാതൃ-ശിശു ആരോഗ്യം, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമകള്‍ എന്നിവയുമുള്ള സക്‌സേന ദില്ലി എയിംസില്‍ മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സില്‍ രണ്ട് വര്‍ഷത്തെ പരിശീലനത്തിന്റെയും ഭാഗമായിട്ടുണ്ട്.
ഇസ്രായേലി ഡിഫന്‍സ് ഫോഴ്സുമായുള്ള സിബിആര്‍എന്‍ (കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍) യുദ്ധത്തിലും സ്വിസ് സായുധ സേനയുമായി മിലിട്ടറി മെഡിക്കല്‍ എത്തിക്‌സിലും അവര്‍ പരിശീലനം നേടിയിട്ടുണ്ട്.

ALSO READ:  ‘വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല, ദുരന്തം ഹൃദയഭേദകം’: ഡോ. രവി പിള്ള

വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെയും ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ട്രെയിനിംഗ് കമാന്‍ഡിന്റെയും ആദ്യ വനിതാ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറുമായിരുന്നു സക്‌സേന. റിട്ട. എയര്‍ മാര്‍ഷ്വല്‍ കെ പി നായരാണ് സാധന സക്‌സേനയുടെ ഭര്‍ത്താവ്. മക്കള്‍ ഐഎഎഫ് ഫൈറ്റര്‍ പൈലറ്റുമാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News