കളമശ്ശേരി സ്ഫോടനം ഞെട്ടലുണ്ടാക്കുന്നത്, കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തത്; സാദിഖലി ശിഹാബ് തങ്ങൾ

കളമശ്ശേരി സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതെന്നും ഊർജ്ജമായ അന്വേഷണം നടത്തണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഊഹാപോഹങ്ങളുടെ പിറകെ ആരും പോകരുതെന്നും കേരളത്തിന്റ മഹത്വം കാത്തുസൂക്ഷിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ALSO READ:കളമശ്ശേരി സ്‌ഫോടനം; ഇടുക്കിയിലെ അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തം

അക്രമണത്തിന് പിന്നിലാരാണെന്നും എന്തിന് വേണ്ടിയാണ് ഈ ക്രൂര കൃത്യത്തിന് മുതിർന്നതെന്നും എത്രയും പെട്ടെന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കണം. സർക്കാരുകൾ എത്രയും പെട്ടെന്നു വേണ്ട ഇടപെടലുകൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണം എന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്.ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കും എന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

ALSO READ:കളമശ്ശേരി സ്‌ഫോടനം; കൊടകരയില്‍ കീഴടങ്ങിയത് ഡോമിനിക് മാര്‍ട്ടിന്‍

സംഭവത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരണം അറിയിച്ചു. ഇത്തരം സംഭവം കേരളം അംഗീകരിക്കില്ല എന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണം എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.സർവകക്ഷി യോഗത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിക്കും, കേരളം ഒറ്റക്കെട്ടാണ്, ഇത്തരം സംഭവം കേരളം അംഗീകരിക്കില്ല എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News