ഇസ്രയേല്‍ ഭീകരതയെ വെള്ളപൂശാന്‍ തരൂരിന് വേദിയൊരുക്കിയ സാദിഖലി തങ്ങള്‍ മാപ്പു പറയണം: അഡ്വ ഷമീര്‍ പയ്യനങ്ങാടി

ആയിരത്തിലധികം പിഞ്ചുകുഞ്ഞുങ്ങളെ കൊല ചെയ്യുന്ന ഇസ്രയേല്‍ ഭീകരതയെ വെള്ളപൂശാന്‍ ശശി തരൂരിന് മുസ്ലിംലീഗിന്റെ വേദിയൊരുക്കികൊടുത്ത പാണക്കാട് സാദിഖലി തങ്ങള്‍ മുസ്ലിം സമുദായത്തോടും കേരളീയ സമൂഹത്തോടും മാപ്പ് പറയണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു.

READ ALSO:സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും: പരാതിയിലുറച്ച് മാധ്യമ പ്രവര്‍ത്തക

സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്തു നെറികേടിനും കൂട്ടുനില്‍ക്കുന്ന ഒറ്റുകാരനായി സാദിഖലി തങ്ങളെ ചരിത്രം രേഖപ്പെടുത്തും. ഭൗതിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന സാദിഖലി തങ്ങളെ സമസ്തയുടെ നേതൃത്വത്തില്‍ പുറത്താക്കാന്‍ നേതൃത്വം തന്റേടം കാണിക്കണം. ഇരകളുടെ കൂടെ കരയുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പലസ്തീന്‍ നിലപാടിനെതിരെ പ്രതികരിക്കാന്‍ മത സംഘടനകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

READ ALSO:”തൊഴിലിടത്തെ ലൈംഗികാതിക്രമം ആണിത്, സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം”; ആനിരാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News