സാദിഖലി തങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം : ഐഎന്‍എല്‍

ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തി രാജ്യത്തെ കോടിക്കണക്കായ മതേതര ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങള്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു രാജ്യത്തോട് മാപ്പ് പറയണമെന്ന് ഐഎന്‍എല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി  ഇസ്മായിലും ഓര്‍ഗാനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസും പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ:  ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ തക്കം പാർത്ത് നടക്കുന്ന കാലമാണ്: പിണറായി വിജയൻ

അക്രമണോല്‍സുക ഹൈന്ദവതീവ്രവാദത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്തു ഉയര്‍ത്തപ്പെട്ട രാമക്ഷേത്രം രാജ്യത്തെ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഇതേ നിലപാടാണ് ഇനിയും മുസ്ലിം ലീഗ് തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗ്യാന്‍വ്യാപി, താജ്മഹല്‍ തുടങ്ങി ഇന്ത്യയിലെ മൂവായിരത്തിലേറെ പള്ളികളെ കുറിച്ച് സംഘപരിവാര്‍ നടത്താന്‍ പോകുന്ന അതിക്രമങ്ങളെ കുറിച്ച് ലീഗ് എടുക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കുമെന്ന് ലീഗ് സമൂഹത്തോട് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു.

ALSO READ: കവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം നിർമ്മിച്ച ജി സ്മാരകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News