‘സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ 30 ശതമാനത്തോളം വർധിച്ചു’, വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ 30 ശതമാനത്തോളം വർധിച്ചെന്ന വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സയീദ് അൻവർ. സാമ്പത്തികമായി ഭദ്രത വരുന്നതോടെ സ്ത്രീകൾക്ക് സ്വന്തമായി വീട് കണ്ടെത്താനും ഒറ്റയ്ക്ക് ജീവിക്കാനും തോന്നുമെന്നും, ഇതാണ് ഡിവോഴ്‌സിലേക്ക് നയിക്കുന്നതിനും സയീദ് പറഞ്ഞു. വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ സയീദിനെതിരെ ഉയരുന്നത്.

ALSO READ: ‘നിന്‍റെയൊക്കെ ശബ്‌ദം പൊങ്ങിയാല്‍ രോമം…രോമത്തിന് കൊള്ളുകേല എന്‍റെ’, മമ്മൂട്ടിയെ അളക്കാനുള്ള കോലൊന്നും സംഘികളുടെ കയ്യിൽ ഇല്ല; സോഷ്യൽ മീഡിയ

‘എന്ന് സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയോ അന്ന് മുതൽ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ അധികരിച്ചു’, വൈറലാകുന്ന വിഡിയോയിൽ സയീദ് പറഞ്ഞു. ‘ഭാര്യമാർ പറയുന്നു, എനിക്ക് സ്വന്തമായി സമ്പാദിക്കണം. എനിക്ക് സ്വന്തമായി കുടുംബം നടത്തണം, എന്ന്. പക്ഷെ ഇതൊരു ഗെയിം ആണെന്ന് അവർ തിരിച്ചറിയുന്നില്ല’, വിവാദ വിഡിയോയിൽ സയീദ് പറഞ്ഞു.

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ ലോകത്ത് മുഴുവൻ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ് വിഡിയോയിൽ പാകിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ പറയുന്നത്.

ALSO READ: ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു: മന്ത്രി പി രാജീവ്

‘ഞാൻ ലോകത്തിന്റെ മുഴുവൻ കോണിലും യാത്ര ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഞാൻ കണ്ടത് യുവാക്കൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടിലാണ്. കുടുംബങ്ങൾ എല്ലാം തന്നെ മോശമായ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്. കമിതാക്കൾ എല്ലാം തന്നെ തമ്മിൽ വഴക്കുകൾ പതിവായിരിക്കുന്നു. ഇതെല്ലാം കൊണ്ട് രാജ്യം തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാം കാരണം അവരൊക്കെ അവരുടെ സ്ത്രീകളെ പണത്തിന് വേണ്ടി ജോലിക്ക് പറഞ്ഞയക്കുന്നത് കൊണ്ടാണ്’, വിവാദ വിഡിയോയിൽ സയീദ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News