സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യയും ബംഗ്ലാദേശും പങ്കിട്ടു. അണ്ടർ 19 പെൺകുട്ടികളുടെ മത്സരത്തിലാണ് ഇരു ടീമുകളും സംയുക്തമായി ജേതാക്കളായത്.
ഫെെനൽ മത്സരത്തിൽ നിശ്ചയിക്കപ്പെട്ട സമയത്തും ഷൂട്ടൗട്ടിലും രണ്ട് ടീമുകളും സമനിലയിലായിരുന്നു. ഫൈനലിലും സമനില പാലിച്ചതിനെ തുടർന്ന് ടോസ് ചെയ്തപ്പോൾ ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. ആ സാഹചര്യത്തിൽ ബംഗ്ലാദേശ് ടീമിലെ കളിക്കാരും കാണികളും ബഹളമുണ്ടാക്കി പ്രതിഷേധിച്ചതിനെ തുടർന്നാണ് കിരീടം പങ്കിടാൻ തീരുമാനമാവുന്നത്.
ALSO READ: മലയാളികളുടെ അഭിമാനമായ ആലപ്പുഴക്കാരന്‍; ഹരിത വിപ്ലവത്തിന്റെ നായകന് രാജ്യത്തിന്റെ ആദരം
ഇരുടീമുകളിലേയും 11 കളിക്കാരും ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടിരുന്നു (11–11). അതിനുശേഷമായിരുന്നു ടോസ് ചെയ്ത് വിജയികളെ നിശ്ചയിക്കാൻ തീരുമാനം ആയത്. ടോസിൽ ഇന്ത്യയ്ക്ക് അനുകൂലമായപ്പോൾ റഫറി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയും ബംഗ്ലാദേശ് പ്രതിഷേധിക്കുകയും ചെയ്തു. മെെതാനത്തേക്ക് കുപ്പികളും വടികളും വലിച്ചെറിഞ്ഞ് കാണികളും പ്രതിഷേധിച്ചിരുന്നു. തർക്കം ഒരു മണിക്കൂറോളം നീണ്ടു നിന്നതിനു ശേഷം ഏറ്റവും അവസാനമായിരുന്നു തീരുമാനം. ഇന്ത്യക്കായി ഷിബാനിദേവിയാണ് എട്ടാംമിനിറ്റിൽ ഗോളടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here