ഇവിടം സെയിഫാണ്‌; സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ പത്താം സ്ഥാനം കോഴിക്കോടിനാണ്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത് നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ആദ്യ പത്തിലുള്ള ഏകനഗരവും കോഴിക്കോടാണ്.

ALSO READ: ഗവർണർ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: മന്ത്രി കെ. രാജൻ

കോഴിക്കോട് നഗരത്തിൽ തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് 397.5 ആണ്.

തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് 78.2 എന്ന തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങളുടെ  നിരക്ക് ഉള്ള കൊൽക്കത്തയാണ്.

ALSO READ: ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല, പുതിയ മാറ്റങ്ങൾ വരുത്തുന്നു; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ചെയർമാൻ രഞ്ജിത്ത്

പട്ടികയിലുള്ള ആദ്യ 10 പ്രധാന നഗരങ്ങൾ ചെന്നൈ, കോയമ്പത്തൂർ, സൂറത്ത്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നിവയാണ്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള മികച്ച റെക്കോർഡുകൾ ഈ നഗരങ്ങളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News