സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പോർട്ടൽ തയ്യാറാക്കി വനംവകുപ്പ്. കെ ഡിസ്ക് ആണ് സേഫ് ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരിൽ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിലൂടെ ജനങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാം.ഇതുവഴി ലഭിക്കുന്ന ആശയങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കും.
Also read: ശബരിമലയിൽ തിരക്കേറുന്നു; ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിയത് ഇന്നലെ
വന്യജീവി ആക്രമണങ്ങളെക്കുറിച്ചുള്ള പഠനത്തിൽ സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും ഇതിൽ 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ സംഘർഷം കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് കണ്ടെത്തുകയാണ് പോർട്ടലിന്റെ ലക്ഷ്യം.
വിവിധ സ്റ്റാർട്ടപ്പുകൾ, മേഖലയിലെ ഏജൻസികൾ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് ആശയങ്ങൾ സമർപ്പിക്കാം. കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്‌ട്രാറ്റജിക് കൗൺസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഇവർ പുറത്തിറക്കിയ ലിങ്ക് വഴിയോ ആശയങ്ങൾ സമർപ്പിക്കാം.
Also read: ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
അടുത്തമാസം ഇരുപതിന് മുൻപ് ആശയങ്ങൾ സമർപ്പിക്കണം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന ആശയങ്ങൾ അടുത്ത ജനുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here