ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന പദവി കൊൽക്കത്തയ്ക്ക്; നേട്ടം കരസ്ഥമാക്കുന്നത് മൂന്നാം തവണ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന പദവി കരസ്ഥമാക്കി കൊൽക്കത്ത. മൂന്ന് വർഷമായി കൊൽക്കത്ത തന്നെയാണ് ഈ പദവി നേടിയിരിക്കുന്നത്. മഹാന​ഗരങ്ങളിൽ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് ഈ പദവി നൽകുന്നത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടിലാണ് കൊൽക്കത്തയ്ക്ക് ഈ നേട്ടം. 2016 മുതൽ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കണക്ക് പ്രകാരം 2021 -ൽ ലക്ഷത്തിൽ 103.4 കേസുകളാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഈ വർഷം ഇത് 86.5 ആണ് എന്നാണ് കണക്കുകൾ പറയുന്നത്. 36 സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും, കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള കണക്കുകൾ പ്രകാരമാണ് ‘2022 -ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന എൻസിആർബി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

also read: വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുന്നത് നല്ല ആശയമാണ്

20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്. 2021 -ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ 256.8 ഉം 259.9 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേ സമയത്ത്, കൊൽക്കത്തയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. 2021 -ൽ കേസുകളുടെ എണ്ണം 1,783 ആയിരുന്നു എങ്കിൽ അത് 2022 -ൽ 1,890 ആയി ഉയർന്നിട്ടുണ്ട്. കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതൽ ആണിത്. അതുപോലെ മുൻപത്തെ വർഷം 45 കൊലപാതകക്കേസുകളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 -ൽ 34 കേസുകളാണ് ഉണ്ടായത്. അതുപോലെ, 2022 -ലും 21 -ലും 11 ബലാത്സം​ഗക്കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

also read: വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കില്ലെന്ന് അറിയിച്ചു; പരിപാടി ഉപേക്ഷിച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍; വിശദീകരണവുമായി ഫാറൂഖ് കോളേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News