ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി; ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ ഉയത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു.

ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സംഭവത്തിൽ കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. യുവാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി.

also read : ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി യുവാവ് നല്‍കിയത് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി

അതേസമയം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശിക്കാം. ജനങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടിയത്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ തുറന്നത്. ഓഗസ്റ്റ് 31വരെ അണക്കെട്ടുകളിൽ സന്ദർശനം നടത്താമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ജനങ്ങളുടെ താത്പര്യവും അനുകൂല കാലാവസ്ഥയും പരിഗണിച്ചാണ് രണ്ടുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.

also read :വില കുത്തനെ ഇടിഞ്ഞു ; തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News