മൈലേജല്ല, സേഫ്റ്റിയാണ് പ്രധാനം, അമ്പരപ്പിക്കുന്ന സർവേഫലം

വാങ്ങുന്ന കാറുകള്‍ക്ക് സുരക്ഷാ റേറ്റിംഗ് ഉണ്ടായിരിക്കണമെന്നാണ് കൂടുതൽ ഉപഭോക്താക്കളുടെയും ആഗ്രഹമെന്ന് സർവേയിൽ കണ്ടെത്തി.ഒരു കാർ വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ ഫീച്ചർ മുൻഗണനകൾ അറിയാൻ സ്‌കോഡ ഓട്ടോ ഇന്ത്യക്ക് വേണ്ടി NIQ BASES നടത്തിയ ഒരു സർവേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യൻ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രണ്ട് കാര്യങ്ങള്‍ ക്രാഷ്-ടെസ്റ്റ് റേറ്റിംഗുകളും എയര്‍ബാഗുകളുടെ എണ്ണവുമാണെന്നും സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അതായത് സുരക്ഷാ ക്രമീകരണങ്ങളായ എയര്‍ബാഗുകളും ക്രാഷ് ടെസ്റ്റ് റേറ്റിംഗുമുള്ള കാറുകള്‍ ഉപഭോക്താക്കള്‍ പരിഗണിച്ച് തുടങ്ങിയെന്ന് അര്‍ത്ഥം.

also read :ഇൻസ്റ്റാഗ്രാമിൽ ലൈക്കടിച്ച യുവാവിന് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപ

സർവേയിൽ 10 ഉപഭോക്താക്കളില്‍ ഒമ്പത് പേരും എയർബാഗുകളും ക്രാഷ് ടെസ്റ്റ് റേറ്റിംഗുമുള്ള കാറുകള്‍ വാങ്ങുന്നതിനാണ് കൂടുതൽ താല്പര്യം കാണിച്ചത്. ഇവ രണ്ടും പരഗണിച്ച് കഴിഞ്ഞ ശേഷം മാത്രമാണ് ആളുകള്‍ കാറിന്റെ മൈലേജ് നോക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. ഈ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കാര്‍ ഉള്ളവരാണ്. എന്നാൽ സ്വന്തമായി കാറില്ലാത്ത ഏകദേശം 33 ശതമാനം പേർ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

18 നും 54 നും ഇടയിൽ പ്രായമുള്ള വ്യക്തികളിലാണ് സർവേ നടത്തിയത്, പ്രതികരിച്ചവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. കാറിന്റെ ക്രാഷ് റേറ്റിംഗ് 22.3 ശതമാനം പേരും, എയർബാഗുകളുടെ എണ്ണത്തിന് 21.6 ശതമാനം പേരും പ്രാധാന്യം നല്‍കി. 15 ശതമാനം ആളുകൾ ഒരു കാര്‍ വാങ്ങുമ്പോൾ ഇന്ധനക്ഷമതയ്ക്കാണ് പ്രാധാന്യം നൽകിയത്.

also read :നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News