സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യക്ക് പിഴ

വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍. സുരക്ഷാ ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1.10 കോടി രൂപയാണ് ഡിജിസിഎ പിഴ ശിക്ഷ ചുമത്തിയത്. എയര്‍ ഇന്ത്യ ജീവനക്കാരന്റെ സ്വമേധയായുള്ള സുരക്ഷാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:  കേരളത്തിന് അഭിമാനവും അംഗീകാരവും; കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

നിര്‍ണായക ദീര്‍ഘദൂര, ഭൂപ്രദേശ റൂട്ടുകളിലാണ് സുരക്ഷാ ലംഘനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എയര്‍ ഇന്ത്യ നടത്തുന്ന സുരക്ഷാ ലംഘനങ്ങള്‍ ആരോപിച്ച് ഒരു എയര്‍ലൈന്‍ ജീവനക്കാരനില്‍ നിന്നും ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. ഇതിനെ തുടര്‍ന്ന ഡിജിസിഎ സമഗ്രമായ അന്വേഷണം നടത്തി ലംഘനം നടന്നെന്ന് കണ്ടെത്തുകയായിരുന്നു.

ALSO READ:  പ്രണയസാഫല്യം; നടി സ്വാസിക വിജയ് വിവാഹിതയായി

അതേസമയം ഡിജിസിഎ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News