സാഫ് കപ്പ് ഫുട്ബോള്‍: ഇന്ത്യ ഇന്ന് കുവൈറ്റിനെ നേരിടും

സാഫ് കപ്പിന്‍റെ ഗ്രൂപ്പ് സ്റ്റേജിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇന്ന് കുവൈറ്റിനെ നേരിടും. നേരത്തെ നേപ്പാളിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചാണ്ഗ്രൂ പ്പ് ജേതാക്കളെ നിർണയിക്കുന്ന മത്സരത്തിൽ ഇന്ത്യ കുവൈറ്റിനെ നേരിടാൻ ഒരുങ്ങുന്നത്.

സാഫ് കപ്പിന്‍റെ ഗ്രൂപ്പ് സ്റ്റേജിന്‍റെ അവസാന മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും സംഘവും ഇന്ന് കുവൈറ്റിനെ നേരിടും. ഇതിനോടകം സെമിയുറപ്പിച്ച ഇരുടീമുകളും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്ന വാശിയേറിയ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ് എ യിൽ ആര് ജേതാക്കളാവുമെന്ന് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. നിലവിൽ ഗോൾ ആവറേജിന്‍റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് എയിൽ കുവൈറ്റാണ് പോയിന്‍റ് ടേബിളിൽ മുന്നിലുള്ളത്. എന്നാൽ ഇരുടീമുകൾക്കും ഗ്രൂപ്പിൽ 6 പോയിന്‍റാണുള്ളത്. കുവൈറ്റിനെതിരെ ഇറങ്ങുമ്പോൾ നായകൻ സുനിൽ ഛേത്രിയുടെ ഗോളടി മികവിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഇത് വരെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ALSO READ: കാര്യവട്ടത്ത് കളി ഉണ്ട്, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

ഇതിനോടകം സെമിയുറപ്പിച്ചതിനാൽ, ഒന്നാം നമ്പർ ഗോൾക്കീപ്പർ ഗുർപ്രീത് സിംഗ് സന്ദുവിന് പകരം അമരീന്ദർ ഇറങ്ങാൻ സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ മുഹമ്മദ് അൽ ഫനേനിയിലാണ് ഇന്ത്യക്കെതിരെ കുവൈറ്റ് പ്രതീക്ഷയർപ്പിക്കുന്നത്. ഇന്ന് രാത്രി 7.30 ന് ബാംഗ്ലൂരിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞവര്‍ഷം ജൂണില്‍ എ.എഫ്.സി. ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ നാല് ഗോളിന് ജയിച്ച മത്സരത്തില്‍ത്തുടങ്ങി ഒമ്പത് മത്സരങ്ങളിലും സുനിൽ ചേത്രിയും സംഘവും ഒറ്റഗോളും ഇതുവരെ വഴങ്ങിയിട്ടില്ല.

ALSO READ: അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെ കടിച്ചു, വീട്ടില്‍ കയറി തല്ലിക്കൊന്ന് മകനും സുഹൃത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News