സാഫ് ഫുട്‍ബോളിന് ബംഗലൂരുവിൽ പന്തുരുളും

സാഫ് ഫുട്‍ബോൾ 2023 ചാമ്പ്യൻഷിപ്പിന് ബംഗലൂരു ആതിഥേയരാവും. ഇത് നാലാം തവണയാണ് ടൂർണമെൻ്റ് ഇന്ത്യയിൽ നടക്കുന്നത്.ജൂൺ 21 മുതൽ ജൂലൈ മൂന്നു വരെയായിരിക്കും  ടൂർണമെൻ്റ്  നടക്കുന്നത് എന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ  പ്രസിഡന്‍റ് കല്ല്യാൺ ചൗബേ അറിയിച്ചു.

13 തവണത്തെ ടൂർണമെൻ്റ് ചരിത്രത്തിൽ ഇതുവരെ 8 തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഭൂട്ടാൻ രാജ്യങ്ങളാണ് ടൂർണ ബിൽ പങ്കെടുക്കുക. എന്നാൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന പതിനാലാം സാഫ് ഫുട്ബോൾ ടൂർണമെൻ്റിൽ പാകിസ്താൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് പാകിസ്ഥാൻ സർക്കാർ എടുക്കുന്ന  തീരുമാനം ഇക്കാര്യത്തിൽ നിർണ്ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here