അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കാവി പാര്‍ട്ടി ഇന്ത്യയെ ഒരു ‘മാഫിയ റിപ്പബ്ലിക്ക്’ ആക്കി മാറ്റിയെന്ന് മഹുവ കുറ്റപ്പെടുത്തി. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുലില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് താന്‍ വിശ്വസിക്കുന്നതായി മഹുവ പറഞ്ഞു.
രാജ്യത്തെ നിയമമാണ് പരമപ്രധാനമെന്നും കുറ്റവാളികള്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. എന്നാല്‍ അത് രാജ്യത്തെ നിയമപ്രകാരമായിരിക്കണം. രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമം ലംഘിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് ചേരുന്ന പ്രവൃത്തി അല്ല. കുറ്റവാളികള്‍ക്ക് നല്‍കുന്നത് പോലെ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്കും ശിക്ഷ നല്‍കണം. രാജ്യത്ത് നീതിന്യായ വ്യവസ്ഥയെ പരമോന്നതമാക്കാനാണ് നമ്മുടെ ശ്രമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രിയിലായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here