എം മെഹബൂബിന് ‘സഹകാരി പ്രതിഭാ’ പുരസ്‌കാരം

കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും പ്രമുഖ സഹകാരിയുമായിരുന്ന എം. ഭാസ്‌കരന്റെ സ്മരണാര്‍ത്ഥം കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പെടുത്തിയ മികച്ച സഹകാരിക്കുള്ള ‘സഹകാരി പ്രതിഭ’ പുരസ്‌കാരം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിന്. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.

READ ALSO:ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു

കഴിഞ്ഞ വര്‍ഷം മുതലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രക്ടേഴ്സ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്കായിരുന്നു പ്രഥമ പുരസ്‌കാരം. കോഴിക്കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍, റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ ഇ. മുരളീധരന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സിഇഒ എ.വി. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഡിറ്റ്) ചെയര്‍മാന്‍ കൂടിയാണ് മെഹബൂബ്.

READ ALSO:പൊതുസ്ഥലത്ത് മാലിന്യം തള്ളി; 10000 രൂപ പിഴ ചുമത്തി കല്ലൂപ്പാറ പഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News