ജീവിതത്തിലേക്ക് ഒരു ഗോൾ ! ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

കേരളാ ബ്ലാസ്റ്റേഴ്സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം ആയ റെസ ഫര്‍ഹാത്ത് ആണ് സഹലിന്റെ വധു. സോഷ്യൽ മീഡിയയിലൂടെയാണ്‌ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ താരത്തിന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തില്‍ വലിയ പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന്റെ വിവാഹം എന്നതും ആരാധകർക്ക് ഏറെ സന്തോഷം തന്നെയാണ്.

ALSO READ: മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​ വീ​ണു; അ​നു​ഭ​വ​ങ്ങ​ള്‍ പങ്കുവെച്ച് സീരിയൽ താരം സി​നി വ​ര്‍​ഗീ​സ്

ക്ലബ്ബിലെയും ഇന്ത്യന്‍ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹ സല്‍ക്കാരം നടത്തുമെന്നാണ് സൂചന. സഹലിന്‍റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.

ALSO READ: പ്രിയ വർഗീസ് ചുമതലയേറ്റു

2017ലാണ് സഹൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡും സഹലിന്‍റെ പേരിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News