‘എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല’;ആരാധകരുടെ ഹൃദയം തൊടുന്ന വാക്കുകളുമായി സഹൽ

ആരാധകരുടെ ഹൃദയം തൊടുന്ന വാക്കുകളുമായി മലയാളി താരം സഹൽ അബ്ദുൽ സമദ്.കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബ​ഗാനിലേ​ക്ക് പോയശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണമാണിത്.

Also Read: ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റ്, എംബാപ്പയെ പുകഴ്ത്തി മോദി

‘എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല, താൻ ഇനി കേരളാ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല. ഇത് ഫുട്ബോളാണ്. ഫുട്ബോൾ എങ്ങോട്ട് കൊണ്ടുപോകുന്നുവോ അങ്ങോട്ട് പോകണം. താനും ആ പാത പിന്തുടരുന്നു എന്നാണ് സഹലിന്റെ വാക്കുകൾ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സഹൽ തന്റെ സ്നേഹ പ്രകടന വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്.

ഒരുമിച്ച് കളിച്ച താരങ്ങൾ. അവർ പിന്നീട് സഹോദരങ്ങളായി. ആരാധകർ, പരിശീലകൻ, മറ്റ് സഹപ്രവർത്തകർ എല്ലാവരും പ്രത്യേകിച്ച് മഞ്ഞപ്പട എടുത്ത് പറയേണ്ടതാണ്. സാധ്യതാ ടീമിൽ ഉണ്ടായിരുന്നപ്പോൾ മുതൽ മഞ്ഞപ്പട എന്നെ പിന്തുണയ്ക്കുന്നു. തീർച്ചയായും ഇത് കഠിനമാണ്. ഇത്രയും വർഷം കളിച്ച ടീമിൽ നിന്ന് പോകുക ഏറെ ബുദ്ധിമുട്ടാണ്. എല്ലാക്കാലവും എല്ലാവരും എൻ്റെ മനസിൽ ഉണ്ടാവും. അതിന് യാതൊരു സംശയവുമില്ല. കൂടുതൽ എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. താൻ അത്രയധികം സംസാരിക്കുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം. യാത്ര പറയണമെന്ന് തോന്നി. എല്ലാവർക്കും എല്ലാത്തിനും നന്ദി. എനിക്ക് തന്ന പിന്തുണ എന്നും ഉണ്ടാകുമെന്ന് കരുതുന്നു. എല്ലാത്തിനും വളരെ നന്ദി.’ എന്നാണ് സഹലിന്റെ ഫേസ്ബുക് വീഡിയോയിലെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News