ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ കഴിയും; പുതിയ സേവനവുമായി സഹേൽ ആപ്പ്

സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. വർക്ക് പെർമിറ്റ് റദ്ദാക്കൽ,റസിഡന്‍സ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ഈ ആപ്പില്‍ പുതുതായി ഉള്ളത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വ്യാപാര കമ്പനികള്‍ക്കും ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ കഴിയും.

also read:ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്

ആപ്പ് വഴി ലഭിക്കുന്ന അപേക്ഷകള്‍ അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പ് വഴി ലഭിക്കുന്നത്.

also read:പേര് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ല; ഡി കെ ശിവകുമാർ

സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 10 ലക്ഷത്തിലേറെ വരിക്കാരാണ് നിലവില്‍ സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News