സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യുവിന്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം.
അദ്ധ്യാപകൻ, വിവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ തോമസ് മാത്യു 1940 സെപ്തംബർ 27ന് പത്തനംതിട്ട ജില്ലയിലെ കീഴ്ക്കൊഴൂരിൽ ജനിച്ചു. വിവിധ സർക്കാർ കോളേജുകളിൽ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റെ വാല്മികമെവിടെ ? സാഹിത്യ ദർശനം , മാരാർ- ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴിതെറ്റിയോ നമുക്ക്, നിനവുകൾ നിരൂപണങ്ങൾ, രുദിതാനുസാരീകവി, ബൈബിൾ അനുഭവം , ആത്മാവിന്റെ മുറിവുകൾ, ആശാന്റെ സീതായനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
സി.ബി.കുമാർ എൻഡോവ്മെന്റ് പ്രൈസ് , സാഹിത്യ അക്കാദമി അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here