ഏഷ്യൻ ഗെയിംസ്: സുവർണ താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി സായ്

india

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. സായ് എൽ എൻ സി പി ഇയുടെ ആഭിമുഖ്യത്തിലാണ് താരങ്ങളെ വരവേറ്റത്. 4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര എന്നിവരാണ് നാട്ടിൽ മടങ്ങിയെത്തിയത്.

also read : ലൊക്കേഷനുകളുടെ എണ്ണം കേട്ടാൽ ഞെട്ടിപ്പോകും; വിദേശ രാജ്യങ്ങളിലേക്ക് ‘എമ്പുരാൻ’ ടീം

സായ് LNCPE പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി , എൽ എൻ സി പി അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസിസ്റ്റൻറ് ഡയറക്ടർ ആരതി പി , നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സായ് LNCPEയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു. രണ്ടാം സംഘം നാളെ തിരുവനന്തപുരത്ത് എത്തും.

also read : ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News