പൃഥ്വിരാജിന്റെ ആ വാക്കുകള്‍ക്ക് മുന്നില്‍ തനിക്ക് മറുപടി ഇല്ലായിരുന്നുവെന്ന് സായ് കുമാര്‍

ലൂസിഫറില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ തനിക്ക് കാലിന് സുഖമില്ലാത്തതുകൊണ്ട് താന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെന്ന് നടന്‍ സായ് കുമാര്‍. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും തന്റെ കഥാപാത്രം ഉണ്ടാകുമെന്നും സായ് കുമാര്‍ പറഞ്ഞു.

തനിക്ക് കാലിന് സുഖമില്ലാത്തതിനാല്‍ ലൂസിഫറില്‍ എന്നാല്‍ തനിക്കുവേണ്ടി കഥാപാത്രത്തെ കാലിന് സുഖമില്ലാത്ത ആളാക്കി അവതരിപ്പിക്കാമെന്നും പൃഥ്വിരാജ് പറഞ്ഞുവെന്നും ഒരു സ്വാകാര്യ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

‘എമ്പുരാനില്‍ ഞാനും ഉണ്ടെന്നാണ് രാജു പറഞ്ഞത്. രാജു ആദ്യമായി അഭിനയിച്ച നന്ദനം സിനിമയില്‍ ഞാന്‍ ഉണ്ട്, പിന്നെ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും ഞാന്‍ ഉണ്ട്. അതൊക്കെ സന്തോഷമുള്ള കാര്യമാണ്.

ലൂസിഫറിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതാണ് അഭിനയിക്കുന്നില്ലെന്ന്. കാരണം എനിക്ക് കാലിന് നല്ല വേദനയായിരുന്നു. സിദ്ദു പനക്കല്‍ ആയിരുന്നു എന്നെ വിളിച്ചത്. ചെയ്യുന്നില്ലെന്ന് തീരുമാനിക്കാന്‍ കാരണം, രാജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വയ്യാതിരിക്കുന്ന ഞാന്‍ ചെന്ന് ഇനി അത് കുളമാക്കണ്ട എന്ന് ചിന്തിച്ചു. അതുകൊണ്ട് കാലിന് വയ്യാത്തതുകൊണ്ടാണ് വരാത്തതെന്ന് അറിയിക്കണമെന്ന് പുള്ളിയോട് ഞാന്‍ പറഞ്ഞു.

പിന്നീട് വീണ്ടും കോള്‍ വന്നു അതില്‍ രാജു ആയിരുന്നു. എന്താ ചേട്ടാ പടത്തില്‍ അഭിനയിക്കാത്തതെന്ന് രാജു ചോദിച്ചു. ഞാന്‍ പറഞ്ഞു കാലിന് വയ്യാത്തതുകൊണ്ടാണെന്ന്. ചേട്ടനിപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നടക്കാം, അത്രയേയുള്ളുവെന്ന്. എങ്കില്‍ അതായിരിക്കും എന്റെ കഥാപാത്രം, അതല്ല ഇപ്പോള്‍ വീല്‍ ചെയറില്‍ ആണ് ഇരിക്കുന്നതെങ്കില്‍ അതാണ് എന്റെ കഥാപാത്രം. ഇനിയിപ്പോള്‍ വടി കുത്തിയാണ് നടക്കുന്നതെങ്കില്‍ നമ്മുടെ കഥാപാത്രത്തെ അങ്ങനെയുമാക്കാമെന്ന് രാജു പറഞ്ഞു. അപ്പോള്‍ നമ്മള്‍ ഈ പടം ചെയ്യുന്നു എന്ന് പറഞ്ഞിട്ടാണ് ഫോണ്‍ വെച്ചത്. പിന്നെ രാജുവിനോട് ഞാന്‍ എന്ത് പറയാനാ,’ സായ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News