സായ് LNCPE ‘മേരി മാട്ടി മേര ദേശ്’ സംഘടിപ്പിച്ചു; രാജ്യത്തിനായി വീര മൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു

സ്വാതന്ത്ര്യത്തിൻറെ 75 ആം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സായ് എൽ എൻ സി പി ഇ മേരി മാട്ടി മേര ദേശ് സംഘടിപ്പിച്ചു . ചടങ്ങിൽ രാജ്യത്തിനായി വീര മൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സുബേദാർ ശ്രീകണ്ഠന്റെ ഭാര്യ സി നളിനി, സുബേദാർ കെ മോനിയുടെ ഭാര്യ ഗീത കുമാർ , ക്യാപ്റ്റൻ ഹരി രാജ്കുമാറിന്റെ അമ്മ ശ്യാമള ഹരി , മേജർ കെ മനോജ് കുമാറിൻറെ പിതാവ് കൃഷ്ണൻ നായർ എന്നിവരെയാണ് ആദരിച്ചത്.

ALSO READ :സായി LNCPE യിൽ ഇൻട്രാ മ്യൂറൽ ഉദ്ഘാടനവും ദേശീയ കായിക ദിനാഘോഷവും

ചടങ്ങിൽ റിട്ട . എയർ മാർഷൽ ബിജു പോൾ മുഖ്യാതിഥിയായി . സായി LNCPE പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ അധ്യക്ഷം വഹിച്ചു. നോഡൽ ഓഫീസർ ഡോ. മഹേന്ദ്ര സാവന്ത് LNCPE അക്കാദമിക് ഇൻ ചാർജ് പ്രദീപ് ദത്ത തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് സായി താരങ്ങൾ പങ്കെടുത്ത യോഗ പ്രദർശനവും നടന്നു. ആലപ്പുഴ സായിയിൽ പ്രമുഖ സ്വതന്ത്ര്യ സമര പോരാളികളായ പി.കെ.മേദിനി പി.കെ ചെല്ലപ്പൻ എന്നിവരെ ഗാന്ധി സ്മാരക കേന്ദ്രത്തിൽ ആദരിച്ചു.

ALSO READ :ഫുട്ബോൾ കമന്ററിയുമായി നടി കല്യാണി പ്രിയദർശൻ

ഗാന്ധിയനും ഗാന്ധി സ്മാരക കേന്ദ്രം ആദ്ധ്യക്ഷനുമായ രവി പാലത്തുങ്കൽ, അർജുന അവാർഡ് ജേതാവ് സജി തോമസ് സായ് ഡപ്യൂട്ടി ഡയറക്ടർ ശ്രീ.പ്രേംജിത്ത് ലാൽ ഒളിമ്പ്യൻ പൗലോസ് പി ടി തുടങ്ങിയവർ പങ്കെടുത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration