സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത് സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ് ചടങ്ങിൽ മുഖ്യാതിഥിയായി . കായിക വിദ്യാഭ്യാസ ഗവേഷണ രംഗത്ത് LNCPE യുടെ സേവനം മഹത്തര മാണെന്ന് അദ്ദേഹം പറഞ്ഞു .
also read :മകളെ വിവാഹം ചെയ്ത് നല്‍കാന്‍ വിസമ്മതം; പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു
എൽ എൻ സി പി പ്രിൻസിപ്പൽ ഡോ.ജി കിഷോർ അധ്യക്ഷം വഹിച്ചു. ഡോ. പ്രദീപ് ദത്ത, ഡോ. ലാംലുൻ ബുറിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1986 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ദേശീയ സ്ഥാപനം പിന്നീട് കാര്യവട്ടത്തേക്ക് മാറ്റി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജായി മാറിയ എൽ എൻസിപി സായിയുടെ കീഴിലുള്ള ഏറ്റവും വലിയ റീജണൽ കേന്ദ്രം എന്ന പദവിയും സ്വന്തമാക്കി . സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
also read :ഹിമാചലിൽ മണ്ണിടിച്ചിൽ; നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here