നടി സായി പല്ലവിക്കെതിരെ അപവാദപ്രചരണം; രാമായണത്തിൽ സീതയാകുന്നതിൽ അസൂയ!

sai pallavi

തെന്നിന്ത്യൻ നടി സായി പല്ലവിക്ക് ഒരു നടനുമായി അവിഹിതബന്ധമുണ്ടെന്ന് വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡ് വാർത്തകൾ നൽകുന്ന ന്യൂസ് പോർട്ടലുകളിലാണ് ഈ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രണ്ടു കുട്ടികളുടെ പിതാവായ നടനുമായി സായി പല്ലവിക്ക് ബന്ധമുണ്ടെന്നായിരുന്നു വാർത്ത. രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തിലും ഈ വാർത്ത വന്നിരുന്നു. എന്നാൽ സായി പല്ലവിക്കെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടിയുമായി അടുപ്പമുള്ളവർ പറയുന്നു.

നിതേഷ് തിവാരി ഒരുക്കുന്ന രാമായണം സിനിമയിൽ രൺവിർ കപൂറിനൊപ്പം സീതയായി വേഷമിടുന്നത് സായി പല്ലവിയാണ്. ഇതിൽ അസൂയയുള്ള ബോളിവുഡ് നടിമാരുടെ പി.ആർ ഏജൻസികളാണ് സായി പല്ലവിയെ ലക്ഷ്യമിട്ട് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് വിവരം. സായി പല്ലവിയെക്കുറിച്ച് നേരത്തെയും അപവാദ പ്രചരണങ്ങളുണ്ടായിട്ടുണ്ട്.

Also Read- പ്രതിഫലത്തിൽ മുന്നിൽ ദീപിക; എന്നാൽ ജനപ്രീതിയിൽ മറ്റൊരാൾ ?

അതിനിടെ സായി പല്ലവിക്ക് പൂർണ പിന്തുണയുമായി അവരുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ സായി പല്ലവിക്ക് പിന്തുണ നൽകുന്നത്. ഗോസിപ്പുകളെ അവഗണിച്ച് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

രാമായണം സിനിമയുടെ ട്രെയിലർ രണ്ടു മാസം മുമ്പ് പുറത്തുവന്നിരുന്നു. ആവേശകരമായ പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിൽ രൺബിർ കപൂർ, സായി പല്ലവി എന്നിവർക്കു പുറമെ സണ്ണി ഡിയോൾ, യാഷ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News