‘ഇനി എന്റെ പേരിൽ ഇതുപോലുള്ള ഗോസിപ്പുകൾ വന്നാൽ നിയമപരമായി നേരിടും’: സായ് പല്ലവി

സൗത്ത് ഇന്ത്യയുടെ പ്രിയനടികളിൽ ഒരാളാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇന്ന് തമിഴ്, തെലുങ്ക് ഭാഷകളില്‍ ഏറെ തിരക്കുള്ള നടികൂടെയാണ് സായി പല്ലവി. അടുത്തിടെ നടിയുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Also read: പ്രണയസാഫല്യം ! കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

നടിയെ കുറിച്ച് ഒരു തമിഴ് മാധ്യമം നടത്തിയ പരാമർശത്തിൽ താരം നൽകിയ മറുപടി ഇപ്പോൾ സിനിമാലോകം ഏറെ ചർച്ചചെയ്യുകയാണ്. എക്‌സിലൂടെയാണ് നടിയുടെ പ്രതികരണം. തന്നെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ഗോസിപ്പുകളും അഭ്യൂഹങ്ങളും വരുമ്പോള്‍ പലപ്പോഴും മിണ്ടാതിരിക്കുകയാണ് പതിവെന്ന് സായ് പല്ലവി പറഞ്ഞു. താന്റെ ഏതെങ്കിലും സിനിമ ഇറങ്ങുമ്പോഴോ അല്ലെങ്കില്‍ കരിയറില്‍ എന്തെങ്കിലും അച്ചീവ് ചെയ്ത് നില്‍ക്കുമ്പോഴോ ആയിരിക്കും പ്രത്യേക ഉദ്ദേശത്തോടെ ഇത്തരം ഗോസിപ്പുകള്‍ വരാറുള്ളതെന്നും സായ് പല്ലവി കുറിച്ചു. അടുത്ത തവണ ഏതെങ്കിലും പ്രശസ്ത മീഡിയയോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ ഇത്തരത്തില്‍ വൃത്തികെട്ട കഥകളുമായി വന്നാല്‍ നിയമപരമായി തന്നെ നേരിടുമെന്നും സായ് പല്ലവി മുന്നറിയിപ്പ് നല്‍കി.

Also read: നിങ്ങൾക്കും അല്ലുവിനെ പോലാകണോ? എങ്കിൽ ഈ ഡയറ്റ്പ്ലാൻ പിന്തുടർന്നേ പറ്റു

ബോളിവുഡ് ചിത്രമായ രാമായണത്തില്‍ അഭിനയിക്കുന്നതിനായ സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് പോലും ഭക്ഷണം കഴിക്കുന്നില്ലെന്നുമാണ് ഒരു പ്രമുഖ മാധ്യമം വാർത്ത നൽകിയത്. പുറത്തേക്ക് ഷൂട്ടിന് പോകുമ്പോള്‍ വീട്ടിലെ പാചകക്കാരനെയും കൂടെക്കൊണ്ടുപോകാറുണ്ടെന്നും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സായ് പല്ലവി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News