ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് സായി LNCPE യിൽ യാത്രയയപ്പ് നൽകി

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങൾക്ക് സായി എൽ എൻ സിപിഇയിൽ യാത്രയയപ്പ് നൽകി. കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി. 22 അംഗ അത്‌ലറ്റിക് ടീമാണ് ചൈനയിലേക്ക് പോകുന്നത്.
സായി എൽ എൻ സിപിഇയിൽ പരിശീലനം പൂർത്തിയാക്കി ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന പുരുഷ റിലേ താരങ്ങളായ ഒളിമ്പ്യൻ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, ഒളിമ്പ്യൻ അമോജ് ജേക്കബ്, രാജേഷ് രമേശ്, നിഹാൽ ജോയൽ അടക്കമുള്ള താരങ്ങളാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്.

also read : മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്
അത്ലറ്റിക്സിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന ആരോകിയ രാജീവ്,നിത്യ രാംരാജ്, ജ്യോതി യർരാജി , ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേഷ്, ഹിമാൻഷി മാലിക്, വിദ്യ രാംരാജ്, സോണിയ ബയ്ഷ്യ, ഫ്ളോറൻസ് ബാർല, സിഞ്ചാൽ കാവേരമ്മ, പ്രച്ചി, രാഹുൽ ബേബി , യഷസ് പി, അമ്‌ലൻ ബോർഗോ ഗെയ്ൻ, സന്തോഷ് കുമാർ , അരുൾ രാജലിംഗം, മി ജോ ചാക്കോ , ഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ് മോഹൻ, വിദേശ പരിശീലകൻ ജാസൻ ഡേവ്സൻ എന്നിവർക്ക് ആശംസകൾ നേർന്ന് സായി എൽ എൻ സി പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ,ജയിൽ,എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ഒളിംപ്യൻ പത്മശ്രീ കെ എം ബീന മോൾ , മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് , കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീന എ , വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത് , സായി എൽ എൻ സി പി അസിസ്റ്റന്റ് ഡയറക്ടർ ആരതി പി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

also read :കടമക്കുടി കൂട്ട ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News